മലയാറ്റൂര്‍ കുരിശുമല കഴിഞ്ഞാല്‍ ഭാരതത്തിലെ രണ്ടാമത്തെ കുരിശുമലയായി കരുതപ്പെടുന്ന വാഗമണ്‍ കുരിശുമലയിലേക്ക് നോമ്പ്കാലത്ത് ഭക്തജന തിരക്ക്.
കുരിശിന്‍റെ വഴി ചൊല്ലി മല കയറി, ശേഷം മലമുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിന് ആയിരക്കണക്കിന് വിശ്വാസികളാണ് വലിയ നോമ്പുകാലത്ത് ഇവിടെ എത്തിച്ചേരുന്നത്.
1904ലാണ് കുരിശുമല കയറ്റം ആരംഭിക്കുന്നത്. ഇപ്പോള്‍ 124 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കല്ലും കുരിശും ചുമന്ന് ത്യാഗത്തോടെ കുരിശിന്‍റെ വഴി ചൊല്ലി മല കയറാനും ശേഷം മലമുകളിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനും അനുദിനം അനേകം വിശ്വാസികളാണ് നോമ്പ്കാലത്ത് വാഗമണ്‍ കുരിശുമലയില്‍ എത്തുന്നത്. ഈ കുരിശുമലയുടെ അടിവാരം അറിയപ്പെടുന്നത് തന്നെ കല്ലില്ല കവല എന്നാണ്. കുരിശുമല കയറ്റത്തിന് തുടക്കം ഇട്ടതുമുതല്‍ വിശ്വാസികള്‍ താഴ്വാരത്ത് നിന്ന് കല്ല് എടുത്തെടുത്താണ് ഇവിടെ കല്ല് അവശേഷിക്കാതായത് എന്നും അങ്ങനെയാണ് പ്രസ്തുത താഴ്വാരത്തിന് കല്ലില്ല കവല എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m