ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊൻപതാമത് പൊതു അസംബ്ലിയിൽ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്ന എൺപതാം വിഷയവിവരപ്പത്രികയിന്മേൽ, അപ്പസ്തോലിക നുൺഷ്യോയും, ഐക്യരാഷ്ട്ര സഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെല്ലാം അന്താരാഷ്ട്ര കുറ്റകൃത്യങ്ങളായി അംഗീകരിച്ചിട്ടുണ്ടെകിലും, സാർവത്രികവും ബഹുമുഖവും നിയമപരമായി ബന്ധിപ്പിക്കുന്നതുമായ സഹകരണം ആവശ്യമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലിംഗഭേദത്തിൽ ഉണ്ടായ നിർവചത്തിന്റെ അഭാവം, ബലാത്സംഗം, ലൈംഗിക അടിമത്തം, നിർബന്ധിത വേശ്യാവൃത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും വിചാരണ ചെയ്യുന്നതിനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ നിർബന്ധിത ഗർഭധാരണത്തിൻ്റെ നിർവചനത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ പരിശുദ്ധ സിംഹാസനത്തിനു ഉൾക്കൊള്ളുവാൻ സാധിക്കുന്നതല്ലെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.
അതേസമയം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ, സംസ്ഥാനങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും, പരസ്പര പൂരകതയുടെ തത്വത്തിൻ്റെ അടിസ്ഥാനത്തിലും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ ഒഴിവാക്കിയ രാജ്യങ്ങൾ, കുറ്റാരോപിതനായ ആളെ വധശിക്ഷയ്ക്ക് വിധേയനാക്കുകയാണെങ്കിൽ, അയാളെ കൈമാറാതിരിക്കണമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. പീഡന കേസുകളിൽ ഇരകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും, നഷ്ടപരിഹാരം നൽകിക്കൊണ്ട്, പൊതുസമൂഹത്തിലേക്ക് കടന്നുവരുവാൻ അവരെ സഹായിക്കണമെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group