പുതിയ കുടുംബത്തിൻ വിശ്വാസ തിരികൾ കെടുത്തരുത്……..

കഴിഞ്ഞ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹത്തിന്റെ ചിത്രങ്ങൾ ആധാരമാക്കിയാണ് എന്റെ വാക്കുകൾ..സംഭവിച്ചതിന് അപ്പുറത്ത് എന്താണ് പരിഹാരമെന്ന് ചിന്തിക്കാതെ ആ നവ ദമ്പതിമാരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനോട് വിയോജിക്കുന്നു.ദേവാലയം വിശുദ്ധ സ്ഥലമാണ്.
ദൈവം വസിക്കുന്ന ഇടം.എന്റെ ഭാഗത്തു നിന്നും മൂന്നു നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു. 1) ഒരു ദേവാലയത്തിൽ ആരൊക്കെ എങ്ങനെ പെരുമാറണമെന്ന (ക്വയർ മുതൽ ഫോട്ടോഗ്രാഫർ വരെ ) പ്രസ്തുത ദേവാലയങ്ങളുടെ ചുമതലയുള്ള വൈദീകരും ഇടവക നേതൃത്വവും അതിലുപരി രൂപത തലത്തിലോ പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ അഥവാ പ്രോട്ടോക്കോൾ നൽകാവുന്നതാണ്. 2) ഈ വിഷയത്തിൽ രൂപതാ തലത്തിൽ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറുകളിൽ
പങ്കെടുക്കുന്നവർക്കും മാതാപിതാക്കൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. 3) ഇടവക വികാരി വിവാഹിതരാകാൻ പോകുന്നവരുമായി സംവദിക്കുന്ന വേളയിൽ ഇടവക തലത്തിൽ ദേവാലയത്തിനകത്ത് വിവാഹവേളയിലും വിവാഹത്തിനു ശേഷവും ഫോട്ടോഗ്രാഫി – വീഡിയോഗ്രാഫി എന്നിവയിൽ എടുത്തിരിക്കുന്ന നയങ്ങൾ അവരെ അറിയിക്കുക. ഇത്തരത്തിൽ ഒരു ശാശ്വത പരിഹാരം കാണാതെ നവദമ്പതിമാരായിട്ടുള്ള അവരുടെ ചിത്രങ്ങൾ വലിയ അപരാധം ചെയ്തവർ എന്ന തലത്തിൽ പ്രചരിപ്പിക്കുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക സംഘർഷവും സൈബർ ആക്രമണങ്ങളും അവരെ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരെ വെറുപ്പിച്ച് അകറ്റിടാനല്ല.മറിച്ച് വിശ്വാസത്തിൽ ആഴപ്പെടുന്ന കുടുംബമായി തീരാനാണ് നാം അവർക്കൊപ്പം നിൽക്കേണ്ടത്. ഓരോ നവ കുടുംബവും രൂപീകരിക്കപ്പെടുമ്പോൾ സ്വർഗ്ഗവും സഭയും സന്തോഷിക്കുന്നു.നിങ്ങളുടെ നിലപാടുകൾ പറഞ്ഞീടുക. അവരുടെ ചിത്രങ്ങൾ പിൻവലിച്ചീടുക.പള്ളിക്കുള്ളിൽ ഫോൺ സൈലന്റ് ആക്കാതിരിക്കുക .സിച്ച് ഓഫ് ചെയ്യാതിരിക്കുക.ഫോൺ കോൾ എടുക്കുക ഫോണിൽ ഫെയ്സ്ബുക്കിലും വാട്ട്സ്അപ്പിലും തോണ്ടുക.നിങ്ങളിൽ മേൽ പറഞ്ഞ പാപങ്ങൾ ചെയ്യാത്തവർ അവരുടെ ചിത്രം വയ്ക്കാതെ അവരെ കല്ലെറിയട്ടെ . അതെ അവരുടെ പുതിയ കുടുംബത്തിലെ വിശ്വാസത്തിൻ തിരികൾ കെടാതിരിക്കട്ടെ……..

Clinton Damian


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group