നിയുക്ത ബിഷപ്പിനു നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് മാർപാപ്പ

തെക്കന്‍ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത മെത്രാനും കോംബോനി സഭാംഗവുമായ ക്രിസ്ത്യൻ കാർലാസെറെയ്ക്കു വെടിയേറ്റ സംഭവത്തെ അപലപിക്കുകയും നിയുക്ത മെത്രാനുവേണ്ടി പ്രാർത്ഥിക്കുന്നതായും മാർപാപ്പ അറിയിച്ചു.ഏപ്രില്‍ 25 രാത്രി 12.45-നാണ് സംഭവം നടന്നത്.നിയുക്ത മെത്രാന്‍ താമസിച്ചിരുന്ന ഭവനത്തിൽ തോക്കുധാരികളായ രണ്ടുപേർ എത്തുകയും വെടിവെയ്പ്പ് നടത്തുകയുമായിരുന്നു, ആക്രമണത്തിൽ രണ്ടു കാലുകളിലും വെടിയേറ്റ നിയുക്ത മെത്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group