വരൾച്ചാ ദുരിതം: കൃഷിനാശത്തിന്റെ കണക്കെടുക്കും

രണ്ടു മാസമായി കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ കൊടും വേനലില്‍ വാടി തളർന്നത് കോടികളുടെ കൃഷികള്‍. ഈ മാസവും വേനല്‍ ദുരിതം തുടരുമെന്ന സന്ദേശം കർഷകരുടെ ചങ്കിടിപ്പ് വർധിപ്പിച്ചിരിക്കുകയാണ്.

ഇതിന് ആശ്വാസമായി കഴിഞ്ഞ രണ്ട് മാസം വരള്‍ച്ചയെ തുടർന്നുണ്ടായ കൃഷിനാശത്തിന്‍റെ കണക്കെടുത്ത് സമർപ്പിക്കാൻ ബ്ലോക്ക് തല കമ്മറ്റിയെ ചുമതലപ്പെടുത്തി.

വരും ദിവസങ്ങളില്‍ ഇവർ നേരിട്ട് കൃഷിയിടങ്ങളില്‍ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി സർക്കാരിന് കണക്ക് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഇരു ജില്ലകളിലെയും കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് അധികൃതർക്ക് നല്‍കി കഴിഞ്ഞു. ഈ സംഘത്തിന്‍റെ വിലയിരുത്തലിലാകും വരള്‍ച്ചയെ തുടർന്നുണ്ടായ കൃഷിനാശവും സഹായവും നിർണയിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m