ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ

ചന്ദ്രയാൻ 3ന്റെ കുതിപ്പ് തുടരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണമായും പേടകം ചന്ദ്രനോട് അടുക്കുകയാണ്. നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ് നടക്കുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് വൈകിട്ട് 7.00 മണിക്ക് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. നിലവിൽ, ഭൂമിയിൽ നിന്നും 3.69 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ-3 പേടകം ഉള്ളത്.

ഇന്ന് വൈകിട്ട് സഞ്ചാരപഥം താഴ്ത്തി ചന്ദ്രനുമായി അടുപ്പിക്കുന്നതോടെ പേടകം പൂർണമായും ചന്ദ്രന്റെ ആകർഷണ വലയത്തിലാകുന്നതാണ്. പിന്നീട് ഈ ബലത്തിലാണ് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണം തുടരുക. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group