ക്രൂശിതന്റെ കൈപിടിച്ച് ഉത്ഥാനത്തിലേക്ക്

കാൽവരിയിലെ കുരിശിൽ മനുഷ്യരാശിയുടെ മുഴുവൻ പാപഭാരവും ചുമന്ന് സ്വന്തം ജീവൻ മാനവർക്കായി പകുത്തു നൽകിയ യേശുനാഥന്റെ സ്നേഹത്തെയും ത്യഗത്തെയും അനുസ്മരിച്ചുകൊണ്ട് ഓരോ ക്രൈസ്തവ വിശ്വാസിയും ഉത്ഥാന തിരുനാൾ ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ ഓരോ ഉയിർപ്പു തിരുനാളും ആവശ്യപ്പെടുന്നത് എന്താണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു .അതിജീവനത്തിന്റെ യും പ്രത്യാശയുടെയും സന്ദേശമല്ലേ ഓരോ ഈസ്റ്ററും നൽകുന്നത്. പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുകയെന്ന വലിയൊരു ഓർമ്മപ്പെടുത്തലാണ് യേശുവിന്റെ ഉത്ഥാനം കാൽവരിയിലെ കുരിശിൽ പ്രാണ വേദനയാൽ പിടഞ്ഞ പ്പോഴും പാപികൾക്കായിയി പ്രാർത്ഥിച്ച ആ സ്നേഹനാഥൻ പാപത്തെ കീഴടക്കി പുതിയ മനുഷ്യനാവാൻ നിരന്തരം നമ്മെ ഓർമപ്പെടുത്തി കൊണ്ടിരിക്കുന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഉത്ഥാന തിരുനാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഓരോ വിശ്വാസിക്കും പാപത്തെ കീഴടക്കിയ ക്രൂശിതന്റെ കൈപിടിച്ച് ഉത്ഥാനത്തിലേക്ക് യാത്ര ചെയ്യുവാൻ ഇടയാവട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് മരിയൻ സൈന്യം വേൾഡ് മിഷന്റെ എല്ലാ വായനക്കാർക്കും പ്രത്യാശയുടെയും പ്രതീക്ഷയുടേയും ഈസ്റ്റർ ആശംസകൾ നേരുന്നു….

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group