വയോധികർ നമുക്ക് ദാനവും അനുഗ്രഹവും: മാർപാപ്പാ

വൃദ്ധജനത്തിന് കുടുംബത്തിലുള്ള പകരം വയ്ക്കാനാവാത്ത പങ്ക് നാം തിരിച്ചറിയണമെന്ന് ഓർമ്മിപ്പിച്ച് മാർപാപ്പാ.

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച (27/07/24) സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) “മുത്തശ്ശിമുത്തച്ഛന്മാർവയോധികർ” (#GrandparentsAndTheElderly) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ സന്ദേശം ഇങ്ങനെ:

“പ്രായമേറിയവരുടെ ചാരെ ആയിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരം വയ്ക്കാനാകാത്ത പങ്ക് തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ, നമുക്കും ധാരാളം ദാനങ്ങളും നിരവധി കൃപകളും, അനേകം അനുഗ്രഹങ്ങളും ലഭിക്കും! .”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group