എത്യോപ്യയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനവുമായി ബിഷപ്പ് സമ്മേളനം

   എത്യോപ്യൻ സർക്കാരും ടൈട്രെ മേഖലയിലെ പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷം ഉടനടി പരിഹരിക്കണമെന്നും, അല്ലെങ്കിൽ അത് കൂടുതൽ ജീവിതങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും എത്യോപ്യയിലെ കത്തോലിക്കാ മെത്രാൻമാർ അഭിപ്രായപ്പെട്ടു. നവംബർ 9-ന് നടന്ന എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പ് സമ്മേളനത്തിലാണ് ഈ അഭിപ്രായം ബിഷപ്പുമ്മാർ മുന്നോട്ടുവച്ചത്. ജനങ്ങളുടെ സമാധാനത്തിനായി പരസ്പര ബഹുമാനവും വിശ്വാസവും സമാധാനപരമായ സംഭാക്ഷണവും ഇരു സർക്കാരുകളും വളർത്തിയെടുക്കണമെന്നും സമ്മേളനത്തിൽ കർദിനാൾ ബാർഹാനീസസ് സൗരഫീൽ അഭ്യർഥിച്ചു.

   വടക്കൻ എത്യോപ്യൻ മേഖലയായ ടിഗ്രേയിൽ പ്രാദേശിക സർക്കാരിനെ നിയന്ത്രിക്കുന്നത് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (റ്റി.പി.എൽ.എഫ് ) ആണ്. എത്യോപ്യയിലെ ഭരണ സഖ്യത്തിൽ ഈ സംഘം മുൻപ് ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും 2018-ൽ അധികാരമേറ്റ പ്രധാനമന്ത്രി അബി അഹമ്മദിന്റെ കീഴിൽ വന്ന രാഷ്ട്രീയ മാറ്റങ്ങൾ ഇതിൽ വിള്ളലുകൾ സൃഷ്ട്ടിക്കുകയുണ്ടായി. അഹമ്മദ് ഭരണ സഖ്യത്തെ പിരിച്ചുവിട്ട വംശീയ അധിഷ്ഠിത പ്രാദേശിക പാർട്ടികളെ ഒരൊറ്റ പാർട്ടിയായി ലയിപ്പിക്കുകയും ചെയ്തത് റ്റി.പി.എൽ.എഫ് ന്റെ എതിർപ്പിന് കാരണമായി. കൊറോണ വൈറസ് വ്യാലാപനം മൂലം ദേശീയ തിരഞ്ഞെടുപ്പ് അബി അഹമ്മദ് നീട്ടിവെച്ചിരുന്നു. എന്നാൽ നിയമാനുസൃതമായി നേതാവെന്ന അദ്ദേഹത്തിന്റെ അധികാരം അവസാനിച്ചതായി ടിഗ്രേ പീപ്പിൾസ് വാദിച്ചു. ഈ നിയമലംഘനം അനുവദിക്കാൻ സാധ്യമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ ബി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

      നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയും സായുധ സംഘട്ടനങ്ങളിലേക്ക് സ്ഥിതി എത്തിയിരിക്കുകയുമാണ്. സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം ആരെയും സഹായിക്കുന്നില്ല. പകരം അത് നിരപരാധികളുടെ ജീവിതത്തെ നശിപ്പിക്കുകയാണെന്നും ഇത് രാജ്യത്തെ പരാജയമാക്കി മാറ്റുമെന്നും എത്യോപ്യയിലെ ബിഷപ്പ് സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ തുടരുന്ന സായുധ സംഘട്ടനത്തിലും അതിന്റെ ഫലമായുണ്ടാവുന്ന മരണത്തിലും തങ്ങൾ ദുഖിതരാണെന്നും ബിഷപ്പുമ്മാർ പറഞ്ഞു. ഈ രണ്ട് നേതൃത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഉടനടി പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം കടുത്ത ദാരിദ്രമാവും എത്യോപ്യയിൽ സംഭവിക്കുകയെന്നും നേരെത്തെ തന്നെ മത-രാഷ്ട്രീയ നേതൃത്വങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group