കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും രാജിവച്ച് സംവിധായകൻ ആഷിഖ് അബു. ഫെഫ്ക നേതൃനിരയെ വിമർശിച്ചുകൊണ്ടാണ് ആഷിഖിന്‍റെ പടിയിറക്കം.
സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഫെഫ്കയുടെ നേതൃനിര പരാജയപ്പെട്ടെന്നും നിലപാടുകള്‍ എടുക്കുന്നതില്‍ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഫെഫ്ക കുറ്റകരമായ മൗനം തുടർന്നെന്ന് രാജിക്കത്തില്‍ പറയുന്നു. റിപ്പോർട്ടില്‍ വൈകാരികമായ പ്രതികരണം വേണ്ടെന്ന നിർദേശം ഒരു അംഗമെന്ന നിലയില്‍ തന്നെ വല്ലാതെ നിരാശനാക്കിയെന്നും രാജിക്കത്തിലുണ്ട്.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കഴിഞ്ഞ ദിവസം ആഷിഖ് അബു വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖിന്‍റെ അപ്രതീക്ഷിത രാജി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group