വിദേശ കടം ഒരു അടിമത്തം : മെത്രാൻ സമിതി

വിദേശ കടബാദ്ധ്യത ഇന്നത്തെയും നാളത്തെയും തലമുറകളെ സംബന്ധിച്ചിടത്തോളം അടിമത്തത്തിൻറെ നൂതന രൂപമാണെന്ന് ആഫ്രിക്കൻ നാടായ നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാർ.

ഏദൊ സംസ്ഥാനത്തിലെ ഔച്ചിയിൽ ചേർന്ന രണ്ടാം സമ്പൂർണ്ണ സമ്മേളനത്തിൻറെ സമാപന രേഖയിലാണ് മെത്രാന്മാർ ഇത് എടുത്തുകാട്ടിയിരിക്കുന്നത്.

ജനങ്ങൾ അടുത്തിടെ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ചു പരാമർശിക്കുന്ന രേഖ നൈജീരിയയുടെ സമ്പദ്ഘടന വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണെന്നും ദശലക്ഷക്കണക്കിന് പൗരന്മാർ കൊടുംദാരിദ്ര്യത്തിൻറെയും അനിർവചനീയ കഷ്ടപ്പാടുകളുടെയും പിടിയിലായിരിക്കയാണെന്നും വ്യക്തമാക്കുന്നു.

സമാധാനപരമായി പ്രകടനം നടത്താൻ നൈജീരിയിയലെ ജനത്തെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും എന്നാൽ പ്രകടനത്തിനിടയിൽ കുറ്റവാളികൾ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെന്നും മെത്രാന്മാർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m