ഫാ. ജയിംസ് പുലിയുറുമ്പിൽ രചിച്ച ‘പന്തേനൂസ് ഇന്ത്യയിൽ’ (PANTAENUS IN INDIA) പ്രകാശനം ചെയ്തു

ഫാ. ജയിംസ് പുലിയുറുമ്പിൽ രചിച്ച “പന്തേനൂസ് ഇന്ത്യയിൽ’ (Pantaenus in India) ചെയ്തു.

സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പാല രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ആദ്യ കോപ്പി നൽകിക്കൊണ്ടണ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.
LRC ചെയർമാൻ മാർ ടോണി നീലങ്കാവിൽ പിതാവ് പുസ്‌തകം പരിചയപ്പെടുത്തി.

എ.ഡി. 189-ലാണ് അലക്സാണ്ട്രിയായിലെ ദൈവശാസ്ത്രപീഠത്തിന്റെ തലവനായിരുന്ന പന്തേനൂസ് ഇന്ത്യയിൽ എത്തുന്നത്. ഭാരതക്രൈസ്തവർ നേരിടുന്ന പ്രശ്ന‌ങ്ങൾ ചർച്ച ചെയ്ത്

പരിഹരിക്കാനാണ് അലക്സാണ്ട്രിയായിലെ പാത്രീയാർക്കിസ് ദിമിത്രിയോസ് ഇന്ത്യയിലെ ക്രൈസ്തവരുടെ അപേക്ഷപ്രകാരം പന്തേനൂസിനെ അയയ്ക്കുന്നത്.
അലക്സാണ്ട്രിയായിലെയും റോമിലെയും സഭകളോടുള്ള ഭാരതസഭയുടെ ആദ്യനൂറ്റാണ്ടിലെ ബന്ധo ഗ്രന്ഥത്തിൽ സമർത്ഥിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group