മോഡലിംഗ് വിട്ട് പൗരോഹിത്യത്തിലേക്ക്…ഇരുപത്തിയൊന്നുകാരന്റെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു.

ഏറ്റവും സുന്ദരനായ ചെറുപ്പക്കാരൻ എന്ന നിലയില്‍ ഇറ്റലിയിൽ അറിയപ്പെടുന്ന എഡോര്‍ഡോ സാന്റിനി എന്ന ഇരുപത്തിയൊന്നുകാരന്‍ മോഡലിംഗ് രംഗത്തെ താരപദവി വിട്ട് തിരുപ്പട്ട സ്വീകരണത്തിനായി സെമിനാരിയില്‍ ചേര്‍ന്നു.

ഡാന്‍സര്‍, നീന്തല്‍ക്കാരന്‍, നടന്‍ എന്നീ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചാണ് സാന്റിനി തന്റെ ദൈവവിളി നിയോഗം തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സില്‍ ദേശീയതലത്തിലുള്ള മത്സരം ജയിച്ചശേഷമാണ് ”രാജ്യത്തെ ഏറ്റവും സുന്ദരനായ വ്യക്തി” എന്ന പദവി സാന്റിനിക്ക് ലഭിക്കുന്നത്. ഈ വിജയം സാന്റിനിക്ക് ഫാഷന്‍ ലോകത്തേക്കുള്ള പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കി.

എന്നാല്‍ സാന്റിനിയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി വേറെ ഒന്നായിരുന്നു. കാറ്റ്-വാക്കും, സ്പോട് ലൈറ്റും ഒന്നുമില്ലാത്ത മറ്റൊരു ലോകത്ത് തിളങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് സാന്റിനി. ഇക്കഴിഞ്ഞ നവംബര്‍ മാസം സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയിലൂടെയാണ് വൈദികനാകുവാനുള്ള തന്റെ തീരുമാനം സാന്റിനി പുറത്തുവിട്ടത്. “ദൈവം അനുവദിച്ചാല്‍ ഞാനൊരു പുരോഹിതനാകും” എന്ന് സാന്റിനി വീഡിയോയിലൂടെ പറയുന്നുണ്ട്. ചെറുപ്പം മുതല്‍ക്കേ താന്‍ ഉള്ളില്‍കൊണ്ടു നടന്നിരുന്ന ‘സഭയാകുക’ എന്നതിന്റെ അര്‍ത്ഥം എന്തെന്ന് അന്വേഷിക്കുവാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയ ഒരുപാട് ആളുകളെ ഈ വര്‍ഷങ്ങളില്‍ താന്‍ കണ്ടുമുട്ടിയെന്ന്‍ പറഞ്ഞ സന്റിനി 2020 ജനുവരിയിലാണ് താന്‍ യഥാര്‍ത്ഥ സഭ എന്താണെന്ന് കണ്ടെത്തിയതെന്നും വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group