റെനോ രൂപതക്ക്‌ പുതിയ ഇടയൻ…

അമേരിക്കയിലെ നെവാഡയിലെ റെനോ രൂപതയുടെ തലവനായി ബിഷപ്പ് ഡാനിയൽ മ്യുഗെൻബർഗിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.റെനോ രൂപതയുടെ ബിഷപ്പായിരുന്ന റാൻ‌ഡോൾഫ് റോക്ക് കാൽവോ പ്രായാധിക്യം മൂലം രാജിവെച്ചതിനെ തുടർന്നാണ് പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചത്.ഒക്ലഹോമയിലെ തുൾസ രൂപതയുടെ പുരോഹിതനായും,തുൾസയിലെ സെന്റ് മേരി പാരിഷിലെ പരോച്ചിയൽ വികാരിയായും, കെല്ലി ഹൈസ്കൂളിന്റെ ചാപ്ലെയിൻ, ക്ലാരെമോറിലെ സെന്റ് സിസിലിയ പാരിഷിലെ പരോച്ചിയൽ അഡ്മിനിസ്ട്രേറ്റർ ,തുൾസയിലെ മഡലീൻ ചർച്ചിന്റെ പാസ്റ്റർ, സെന്റ് ഫിലിപ്പ് നെറി കാത്തലിക് ന്യൂമാൻ സെന്ററിന്റെ ചാപ്ലെയിൻ, ബിക്സ്ബിയിലെ സെന്റ് ക്ലെമന്റ് പാരിഷിന്റെ പാസ്റ്റർ, രൂപത സിനഡിന്റെ ഓഫീസ് ഡയറക്ടർ റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളേജിലെ രൂപവത്കരണ അസിസ്റ്റന്റ് ഡയറക്ടർ, അതേ പൊന്തിഫിക്കൽ കോളേജിൽ അഡ്മിനിസ്ട്രേഷൻ വൈസ് റെക്ടർ; തുടങ്ങിയ നിലകളിൽ നിയുക്ത മെത്രാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group