ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും

അനിയന്ത്രിതമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങള്‍ക്കെതിരെ പോരാടാൻ സഹായിക്കും.

2. ഓറഞ്ച്

സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. ആപ്പിള്‍

വിറ്റാമിനുകളും മറ്റും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും.

4. ചീര

വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.

5. ക്രൂസിഫസ് പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ ക്രൂസിഫസ് പച്ചക്കറികളിലെ ആന്‍റി ഓക്സിഡന്റുകള്‍ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. പിയര്‍ പഴം

നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് പിയർ പഴം. വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം പിയര്‍ പഴം കഴിക്കുന്നതും ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m