ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കാതിരിക്കുമോ…

ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ മരണം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ. ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കാതിരിക്കുമോ. തലമുടിനാരു പോലും എണ്ണപ്പെട്ടിരിക്കുകയും അതിലൊന്ന് പൊഴിഞ്ഞാൽ പോലും അറിയുന്നവനാണ് ദൈവം. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവം.

ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നമ്മളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നമ്മൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം തിന്മയും കഷ്ടതയും ജോബിന്റെ ജീവിതത്തിലെന്നപോലെ നമ്മൾക്കും നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. വചനം പറയുന്നു, ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. , നന്മയ്ക്കും, വിശുദ്ധീകരണത്തിനും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും അതു കാരണമായിതീരുന്നു.ഒരു ലൗകിക പിതാവ് തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുമ്പോൾ, നമ്മളുടെ അത്യധികം സ്നേഹമുള്ള സ്വർഗ്ഗീയ പിതാവ് നമ്മൾക്ക് നല്ല സമ്മാനങ്ങൾ നൽകില്ലേ? കർത്താവ് തീർച്ചയായും കൂടുതൽ നൻമ നൽകി അനുഗ്രഹിക്കും. ദൈവസന്നിധിയിൽ വിശ്വസ്തയോടെയും, വിശുദ്ധിയോടും, നിൽക്കുന്നവന് കർത്താവ് മുൻകാലങ്ങളിലെക്കാൾ നൻമയും അനുഗ്രഹവും, അതുപോലെ ദൈവം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group