മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം

വത്തിക്കാൻ :മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനമായ ജൂലൈ ഇരുപത്തിയഞ്ചിന് അപ്പസ്തോലിക പെനിറ്റന്‍ഷ്യറി പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. മുതിര്‍ന്ന ആളുകള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ സ്ഥാപിച്ച ആദ്യ ലോകദിനത്തോടനുബന്ധിച്ചാണ് പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയച്ചന്‍സ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. ഇതേ ദിവസം പ്രായമായവരോ, രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദര്‍ശിക്കുകയും അവര്‍ക്കായി കുറച്ചു സമയമെങ്കിലും നീക്കിവയ്ക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്കും മറ്റ് ഉപാധികളോടെ പൂര്‍ണ് ണദണ്ഡവിമോചനം നേടാവുന്നതാണ്.ഇരുപത്തിയഞ്ചാം തീയതി വത്തിക്കാനിലെ വി. പത്രോസിന്റെ ബസലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിക്കുന്ന പ്രത്യേക വിശുദ്ധ ബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തില്‍ എവിടെയും കത്തോലിക്കാ സഭ നടത്തുന്ന മതചടങ്ങുകളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങള്‍ വഴിയോ സംബന്ധിക്കുകയും പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള മറ്റു നിബന്ധനകള്‍ പാലിക്കുകയുമാണ് ദണ്ഡവിമോചനാം നേടുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ മോചനത്തിനു വേണ്ടിയും ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group