അനുദിനജീവിതത്തിൽ ദൈവസ്നേഹം പ്രതിഫലിക്കണം: മാർ മാത്യു മൂലക്കാട്ട്

ക്രൈസ്തവരായ നമ്മുടെ അനുദിനജീവിതത്തിൽ ദൈവസ്നേഹം പ്രതിഫലിക്കണമെന്ന് ഉദ്ബോധിപ്പിച്ച് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്.

കോട്ടയം അതിരൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.

വിശ്വാസത്തിലുറച്ച് സഭയോടൊത്ത് യാത്രചെയ്ത അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും പൊതുസമൂഹത്തിനും നന്മചെയ്യാൻ കടപ്പെട്ടവരാണ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർവപിതാക്കന്മാർ പകർന്നുനല്കിയ ദൈവാശ്രയബോധവും സമുദായ ഐക്യവും തുടർന്നുകൊണ്ടുപോകാനും പൂർവീകരുടെ പാതയിൽ പൊതുസമൂഹത്തിൽ ചാലകശക്തിയായി നിലകൊള്ളാനും ഓരോരുത്തരും യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group