ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുത് : പ്രോലൈഫ് അപ്പോസ്‌തലേറ്റ്

ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം സർക്കാർ നിഷേധിക്കരുതെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇതുസംബന്ധിച്ച് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സർക്കാരിന് നിവേദനം നൽകി.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപ്പെടുമ്പോൾ കാടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്കു പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അപ്പോസ്‌തലേറ്റ് വിലയിരുത്തി.

വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽത്തന്നെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് പ്രോ-ലൈഫ് അപ്പോസ്‌തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ഇതിനിടെ മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിൻ്റെ കുടുംബത്തെ സന്ദർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group