കേരളത്തിന്റെ മതസൗഹാർദത്തിന്റെയും കാർഷികസംസ്കാരത്തിന്റെയും ഉത്സവമാണ് ഒരോ വള്ളം കളിയും. നെഹ്റു ട്രോഫി വള്ളംകളി ഒരു മത്സരം എന്നതിലുപരി കരകളുടെ ഒരുമയുടെ ഉത്സവമാണ്. ഓരോ കരയും വൻതുകകൾ ചെലവാക്കി മാസങ്ങളായി നടത്തിവന്നിരുന്ന ഒരുക്കങ്ങളും പരിശീലനങ്ങളും ഒടുവിൽ മത്സരവുമെല്ലാം നാടിന്റെ കൂട്ടായ്മയ്ക്കും സഹോദര്യത്തിനും വേണ്ടിയാണ്. കുട്ടനാടൻ ടൂറിസത്തിന്റെ ട്രേഡ് മാർക്കും കായൽപ്പരപ്പിലെ ഒളിമ്പിക്‌സുമായ നെഹ്റു ട്രോഫി മാറ്റിയതിലൂടെ എന്തു സന്ദേശമാണ് സർക്കാർ ലോകത്തിന് നൽകുന്നത്.
വയനാടിന്റെ വേദനയിൽ കേരളം മുഴുവൻ പങ്കുചേരുന്നു. എന്നാൽ, വയനാടിനു സംഭവിച്ചതുപോലെ തന്നെയുള്ള സാമ്പത്തിക ദുരന്തത്തിലേക്ക് കുട്ടനാട്ടിലെയും മറ്റും കരകളെയും എത്തിക്കാൻമാത്രമേ നെഹ്റു ട്രോഫി മാറ്റിവയ്ക്കുക എന്ന മണ്ടൻ തീരുമാനംകൊണ്ടു സാധിക്കൂ. മാത്രവുമല്ല, വള്ളംകളിയുമായി ബിസിനസ് മേഖലയെയും സർക്കാർ തകർക്കുകയാണ് ചെയ്യുന്നത്.
വയനാട് ദുരന്തത്തിന്റെ പേരിൽ ചാമ്പ്യൻസ് ട്രോഫി വള്ളംകളി റദ്ദ് ചെയ്യുകയും നെഹ്റു ട്രോഫി വള്ളം കളി മാറ്റുകയും ചെയ്‌ത സർക്കാർ, കേരള ക്രിക്കറ്റ് ലീഗ് മാറ്റിയില്ല എന്നതും ബേപ്പൂരിലെ വള്ളംകളിക്ക് രണ്ടരക്കോടി രൂപ അനുവദിച്ചു എന്നതും സർക്കാർനയത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. വയനാടിനെപ്രതി ബേപ്പൂരിലില്ലാത്ത ദുഃഖം നെഹ്റു ട്രോഫിയിൽ ഉണ്ടായി എന്നത് നിക്ഷിപ്‌ത അജണ്ടയുടെ ഭാഗമാണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് ചൂണ്ടികാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group