സംസ്ഥാനത്ത് കോടികളുടെ ജിഎസ്ട‌ി തട്ടിപ്പ്; സർക്കാരിന് നഷ്ടം 209 കോടി രൂപ

സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര രംഗത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. 1170 കോടി രൂപയുടെ വ്യാജ ഇടപാട് ആണ് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഇതുവഴി 209 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. സംസ്ഥാനത്താകെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെല്‍ കമ്ബനികളുണ്ടാക്കി നികുതി വെട്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വ്യാപക പരിശോധന നടത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിലാണ് വെട്ടിപ്പുകള്‍ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജോലി വാ?ഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഐഡികാര്‍ഡുകള്‍ കൈക്കലാക്കും. ഇവരുടെ പേരുകളില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടന്നുവരുന്നത്. ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെയുള്ള അന്വേഷണവും നടപടികളും തുടര്‍ന്നും ശക്തമാക്കുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group