സ്ത്രീകളുടെ പ്രാധാന്യവും തുല്യതയും ഉയർത്തിക്കാട്ടി പരിശുദ്ധ സിംഹാസനം

സ്ത്രീകളെ അംഗീകരിക്കുന്നതും, അവരുടെ തുല്യ അന്തസ്സ് ഉറപ്പാക്കുന്നതും നീതിപൂർവ്വമായ ഒരു സമൂഹത്തിന് പ്രധാനപ്പെട്ടതാണെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച.

ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊമ്പതാം പൊതുസമ്മേളനത്തിന്റെ മൂന്നാം കമ്മിറ്റി, ഇരുപത്തിയേഴാം അജണ്ടയുടെ ചർച്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, “സമൂഹത്തിൽനിന്ന് സമൂലം പിഴുതെറിയപ്പെടേണ്ട കളയാണെന്ന്” അദ്ദേഹം ആവർത്തിച്ചു. അടഞ്ഞ വാതിലുകൾക്ക് പിന്നിലുള്ള ഗാർഹികപീഡനമെന്ന ഗുരുതരമായ തിന്മയും തന്റെ പ്രഭാഷണത്തിൽ ആർച്ച്ബിഷപ് കാച്ച പരാമർശിച്ചു. ഇത് അവസാനിപ്പിക്കാനായി സ്ത്രീപുരുഷന്മാരുടെ ഒരുമിച്ചുള്ള ശ്രമം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്ത് ലൈംഗികചൂഷണങ്ങൾക്കായി നടക്കുന്ന മനുഷ്യക്കച്ചവടത്തിന്റെ ഇരകളിൽ അറുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി പ്രസ്താവിച്ചു. നീലച്ചിത്രനിർമ്മാണം, മയക്കുമരുന്നുകളുടെ ദുരുപയോഗം തുടങ്ങിയ വിവിധ അധോലക ബിസിനസുകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അശ്ലീലസിനിമകളും വേശ്യാവൃത്തിയും നിയമാനുസൃതമാക്കുന്നത് വഴി ഇതിന് പോംവഴി കണ്ടെത്താനാകുമെന്ന് കരുതുന്നതിലെ അപാകതയിലേക്കും അദ്ദേഹം ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group