രാജ്യത്ത് വൻകുടൽ ക്യാൻസർ കേസുകളിൽ വൻ വർദ്ധനവ് ; ഈ കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ

വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ ക്യാന്‍സര്‍.

വൻകുടല്‍ കാൻസർ സാധാരണയായി പ്രായമായവരെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നിരുന്നാലും ഏത് പ്രായത്തിലും ഇത് സംഭവിക്കാം. വൻകുടലിനുള്ളില്‍ രൂപം കൊള്ളുന്ന പോളിപ്സ് എന്നറിയപ്പെടുന്ന കോശങ്ങളുടെ ചെറിയ കൂട്ടങ്ങളായാണ് ഇത് സാധാരണയായി ആരംഭിക്കുന്നത്. പോളിപ്‌സുകള്‍ സാധാരണയായി അർബുദമല്ല എന്നാല്‍ ചിലത് കാലക്രമേണ വൻകുടല്‍ കാൻസറായി മാറുന്നതാണ്.

അന്താരാഷ്ട്ര തലത്തില്‍ ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വന്‍കുടല്‍ ക്യാന്‍സര്‍. പലർക്കും ആദ്യം ലക്ഷണങ്ങള്‍ കാണില്ല എന്നുള്ളത് ഈ രോഗത്തിന്റെ ഒരു പ്രത്യേകതയാണ്. ക്യാൻസറിൻ്റെ വലുപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പതിവായി വയറിളക്കം അല്ലെങ്കില്‍ മലബന്ധം എന്നിവ ഉണ്ടാകുന്നതാണ് ഒരു പ്രധാന ലക്ഷണം. മലാശയ രക്തസ്രാവം അല്ലെങ്കില്‍ മലത്തില്‍ രക്തം കാണപ്പെടുന്നതും ഒരു പ്രധാന ലക്ഷണമാണ്.

വയറിലെ അസ്വസ്ഥത, അടിവയറ്റിലെ മലബന്ധം, വേദന
പെട്ടെന്നുള്ള ശരീരഭാരം കുറയല്‍, ബലഹീനത അല്ലെങ്കില്‍ ക്ഷീണം,
കുടല്‍ പൂര്‍ണ്ണമായും ശൂന്യമാകുന്നില്ല അല്ലെങ്കില്‍ മലവിസര്‍ജ്ജനം നടത്തിയതിന് ശേഷവും വിസര്‍ജ്ജനം പൂര്‍ണ്ണമായില്ലെന്ന തോന്നല്‍ എന്നിവയെല്ലാം വൻകുടല്‍ ക്യാൻസറിന്റെ ലക്ഷണങ്ങള്‍ ആയേക്കാം.

വൻകുടലിലെ കോശങ്ങള്‍ അവയുടെ ഡിഎൻഎയില്‍ മാറ്റങ്ങള്‍ വരുത്തുമ്ബോഴാണ് വൻകുടല്‍ ക്യാൻസർ ഉണ്ടാകുന്നത്. അമിതമായ ശരീരഭാരം രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും രോഗസാധ്യത കൂടുതലാക്കുന്നു. കൂടാതെ വന്‍കുടല്‍ ക്യാന്‍സര്‍, പോളിപ്‌സ് തുടങ്ങിയ രോഗചരിത്രമുള്ള കുടുംബ പശ്ചാത്തലവും രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടൻതന്നെ ആരോഗ്യവിദഗ്ധരുടെ സേവനം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m