സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കിയിൽ നടക്കും

സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന തല പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കി രൂപതയിൽ വച്ച് നടത്തപ്പെടുന്നു.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിവിധ രൂപത പ്രസിഡന്റുമാരുടെ സംയുക്ത യോഗത്തിൽ വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്.

സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം രൂപതയിൽ നിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയിൽനിന്നും തുടങ്ങുന്ന യാത്രകൾ ഇടുക്കിയുടെ മണ്ണിൽ വന്നെത്തിച്ചേരുന്നതോടെ പതാക ഉയർത്തി പ്രവർത്തന വർഷത്തിന് തുടക്കം കുറിക്കും.

കൂടാതെ അഭിവന്ദ്യ പിതാക്കന്മാർ ജനപ്രതിനിധികൾ വൈദീകർ, സിസ്റ്റേഴ്സ്, സംസ്ഥാന, രൂപത, മേഖല, യൂണിറ്റ് തല യുവജന നേതാക്കന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംസ്ഥാന പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് പുളിമൂട്ടിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group