ബിലീവേഴ്‌സ് ചർച്ചിൽ റെയ്ഡ്, കണ്ടെത്തിയത് കണക്കിൽ പെടാത്ത അഞ്ചുകോടിയോളം രൂപ.

തിരുവല്ല: ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത അഞ്ചുകോടിയോളം രൂപ. ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ തിരുവല്ലയിൽ നടന്ന റെയ്‌ഡിൽ 57 ലക്ഷം രൂപയോളം കാറിൽ നിന്നും ശേഷിക്കുന്ന തുക ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്. രാഷ്രീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതായും, രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചിലവുകൾ വഹിച്ചതായും രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. 6000 കോടിയോളം രൂപയാണ് ബിലീവേഴ്‌സ് ചർച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രം നിക്ഷേപിച്ചിരിക്കുന്നത്. ബിഷപ്പ് കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടന്ന റെയ്‌ഡിൽ മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. നിരവധിയായ തട്ടിപ്പുകൾ ചാരിറ്റിയുടെ മറവിൽ നടക്കുന്നുണ്ടെന്ന് നേരെത്തെ പരാമർശ്ശങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പിന് ലഭിച്ചതോടെ, രാഷ്ട്രീയ നേതാക്കൾക്ക് ബിലീവേഴ്‌സ് ചർച്ചുമായുള്ള രഹസ്യ ബന്ധങ്ങളെ പുറത്തു കൊണ്ടുവരാൻ സഹായകമാകുമെന്നും അധികൃതർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group