സിനഡാലിറ്റിയും ഐക്യവും ഉള്‍ക്കൊള്ളുന്നതാണ് ഭാരത കത്തോലിക്കാ സഭ : കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി

ഭാരത കത്തോലിക്കാ സഭ സിനഡാലിറ്റിയും ഐക്യവും ഉള്‍ക്കൊള്ളുന്നതാണെന്ന് സിസിബിഐ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി.

സിനഡിനു ശേഷം വത്തിക്കാനിലെ കൊളെജ്ജോ ഉര്‍ബാനോയില്‍ സിസിബിഐ യുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പുരോഹിതര്‍, സമര്‍പ്പിതര്‍, വൈദീക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ ദൃഢമായ സാംസ്കാരവും ദേശീയ സ്വത്വം സംരക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിനഡല്‍ അനുഭവങ്ങള്‍ തങ്ങളുടെ മാതൃരാജ്യത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ കത്തോലിക്കാ സഭ അതിന്‍റെ ആന്തരിക ജീവിതത്തില്‍ തുടങ്ങി ദളിത് ക്രൈസ്തവരുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, സ്ത്രീകളുടെ അവസ്ഥ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, രാജ്യത്ത് നിലനില്‍ക്കുന്ന മൂന്ന് വ്യത്യസ്ത ആചാരങ്ങള്‍ക്കിടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു സമ്പൂര്‍ണ്ണ സിനഡല്‍ യാത്രയാകുമെന്ന് അസംബ്ലിയില്‍ ചര്‍ച്ച ചെയ്തതായി കര്‍ദ്ദിനാള്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group