ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളിൽ ഇന്ത്യയുടെ ഗുസ്‌തി താരം സാക്ഷി മാലിക്കും

2024ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക് മെഡല്‍ ജേത്രി കൂടിയായ സാക്ഷി ഇടം പിടിച്ചത്.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിലെ സജീവ സാന്നിധ്യമാണ് 28 കാരിയായ സാക്ഷി മാലിക്.പട്ടികയില്‍ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ് പട്ടേല്‍ എന്നീ ഇന്ത്യക്കാരും സാക്ഷിക്കൊപ്പം പട്ടികയിലുണ്ട്.ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച്‌ നടത്തിയ ദീര്‍ഘകാല പ്രതിഷേധത്തിനൊടുവില്‍ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. ബ്രിജ്ഭൂഷണെതിരെ നടപടിയില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സാക്ഷി വിരമിക്കല്‍ പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m