ജീവന്റെ സംരക്ഷണത്തിനായി ‘ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ്’ ശനിയാഴ്ച

ജീവന്റെ സംരക്ഷണത്തിനായി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച തൃശൂരിൽ നടത്തും.

ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാ വർഷവും നടത്തി വരുന്ന റാലി ഭാരതത്തില്‍ ആരംഭിച്ചത് 2022-ലാണ്. ആ വര്‍ഷം ഡൽഹിയിലും 2023ൽ പുനെയിലും റാലി നടത്തിയിരുന്നു. എംടിപി ആക്ടിൻ്റെ മറവിൽ പ്രതിവർഷം 1.66 കോടി ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നുവെന്നാണു കണക്ക്. കൊലപാതകം, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, മദ്യം, മയക്കുമരുന്നുകൾ, യുദ്ധം, പരിസരമലിനീകരണം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ജീവനെ നശിപ്പിക്കുന്ന പ്രവണതകളാണ്.

മാർച്ച് ഫോർ ലൈഫ് ജീവനെതിരേയുള്ള സമസ്തമേഖലകളെയും പ്രതിരോധിച്ച് ജീവൻ്റെ സംസ്‌കാരം രൂപപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതാണെന്നു വർക്കിംഗ് ചെയർമാൻ റവ.ഡോ. ഡെന്നി താണിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനു പുറത്തുള്ള രൂപതകളിലെ പ്രതിനിധികൾക്കായി രാവിലെ 8.15നും കേരളത്തിൽ നിന്നുള്ളവർക്ക് ഒമ്പതിനും രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് സെമിനാറുകൾ ആരംഭിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group