വാഹന പുകപരിശോധനയിൽ ക്രമക്കേട് ; തത്സമയ റീഡിങ് പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി

വാഹനത്തിന്റെ പുകപരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. അതിനായി കേന്ദ്രസര്‍ക്കാരിന്റെ സോഫ്റ്റ്വേറിലാണ് മാറ്റംവരുത്തിയിരിക്കുന്നത് .

ഓക്സിജന്‍ അളവു കുറയുമ്ബോള്‍ അത് പരിഹരിക്കാൻ വേണ്ടി നോസില്‍ പുറത്തേയ്ക്കുനീക്കി വായു കയറ്റിവിട്ടുള്ള ഒരു രീതി ഉപയോഗിച്ചിരുന്നു . പിന്നീട് വാഹനങ്ങളുടെ ആക്സിലറേഷന്‍ ക്രമീകരിച്ചും കൊണ്ട് അതില്‍ പരിശോധാഫലത്തില്‍ മാറ്റംവരുത്തി. അതിനാല്‍ ഈ രീതി ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ ക്രമീകരണം നടത്തിയത് . അന്തിമഫലത്തില്‍ മാത്രമേ ഒരോ വാതകത്തിന്റെയും അളവ് വ്യക്തമാകൂ.ഇതിനൊപ്പം പാസല്ലെങ്കില്‍ പരാജയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരിശോധനയ്ക്കിടെ ഇടപെടാന്‍ കഴിയില്ല. പരാജയപ്പെട്ടാല്‍ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച്‌ വീണ്ടും ടെസ്റ്റിന് ഹാജരാക്കേണ്ടി വരും.

ഒരേ പോലെ എല്ലാ വാഹനങ്ങള്‍ക്കും പരിശോധനാഫലം നല്‍കിയ പുകപരിശോധനാ യന്ത്രങ്ങള്‍ വിതരണംചെയ്ത കമ്ബനിയെ കരിമ്ബട്ടിയില്‍ ഉള്‍പ്പെടുത്താനാണ് നടപടി എടുത്തിട്ടുള്ളത് . അതില്‍ നിന്ന് കമ്ബനിതന്നെ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചതാണെന്ന് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത് .

വാഹനങ്ങളുടെ പുകപരിശോധന കാര്യക്ഷമായി ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്രo ഇതിനുമുമ്ബും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതിനാല്‍ ഇപ്പോഴത്തെ തീരുമാനം അനുസരിച്ച്‌ പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്ന് അറിയിച്ചിയിട്ടുണ്ട് . കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച്‌ 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. അതില്‍ 8.85 ശതമാനം പരാജയപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group