കേരളത്തിൽ ട്രഷറികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ്.
അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാസാക്കാൻ പാടുള്ളൂ എന്നു കർശന നിർദേശം നൽകി.
ഓണക്കാലത്തെ ചെലവുകൾക്കുള്ള പണം കണ്ടെത്താൻ സർക്കാർ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
നിലവിൽ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പാസാക്കാനാണ് മുൻകൂർ അനുമതി വേണ്ടിയിരുന്നത്. നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത് ഒരു കോടിക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനായിരുന്നു. അതു പിന്നീട് 25 ലക്ഷവും വീണ്ടും 10 ലക്ഷവുമായി കുറയ്ക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ഇത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും അഡ്വാൻസും ഉത്സവബത്തയും അനുവദിക്കുകയും രണ്ടു മാസത്തെ ക്ഷേമപെൻഷൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട് സർക്കാരിനു മറ്റു നിരവധി ചെലവുകളുണ്ടാകുന്നുണ്ട്. ഓണക്കാലം മറികടക്കാൻ 19,000 കോടിയോളം രൂപ കണ്ടെത്തേണ്ടി വരുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച ചെലവുകൾ മാത്രം തൽക്കാലം നടത്താനാണു തീരുമാനം. മറ്റു ചെലവുകളെല്ലാം മാറ്റിവയ്ക്കും. ഓണം കഴിഞ്ഞാൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് ധനമന്ത്രിതന്നെ പറയുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group