ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണം : മാർ പോളി കണ്ണൂക്കാടൻ

ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്ക​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രൈ​സ്ത​വ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് 2021 ന​വം​ബ​റി​ൽ ജ​സ്റ്റി​സ് ബെ​ഞ്ച​മി​ൻ കോ​ശി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ര​ണ്ടു​വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം ആ​റു​ല​ക്ഷ​ത്തോ​ളം നി​വേ​ദ​ന​ങ്ങ​ൾ ക​മ്മി​ഷ​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ക്രൈ​സ്ത​വ​രു​ടെ 500 ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​ഞ്ഞ മേ​യി​ൽ കൈ​മാ​റി​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ക​യോ തു​ട​ർ​പ​ഠ​ന​ങ്ങ​ളോ ന​ട​പ​ടി​ക​ളോ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ക്രൈ​സ്ത​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്കോ​ള​ർ​ഷി​പ്പു​ക​ൾ അ​ന്യാ​യ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group