ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജോലി സംവരണം; സാധ്യത പരിശോധിക്കും: മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം: ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജോലി സംവരണം നല്‍കുന്നത് സംബന്ധിച്ച്‌ നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജൻ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള പറയുകയായിരുന്നു മന്ത്രി.

2016 ലെ The Rights of Persons with Disabilities Act ല്‍ വ്യവസ്ഥ ചെയ്തത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേയ്‌ക്കും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങള്‍ക്ക് ദിവ്യാംഗർക്ക് 4% സംവരണം കേരള സർക്കാർ നടപ്പാക്കിവരുന്നുണ്ട്. കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക നിയമനങ്ങള്‍ക്കും ദിവ്യാംഗർക്ക് മേല്‍പ്പറഞ്ഞ പ്രകാരം സംവരണം നിലവിലുണ്ട്. സ്പെഷ്യല്‍ സിസെബിലിറ്റിയുള്ള ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 26.09.2022 ലെ സ.ഉ (കൈ) 22/2022/ഉ.ഭ.പ.വ നമ്ബര്‍ ഉത്തരവുപ്രകാരം സ്ഥലം മാറ്റത്തില്‍ ഇളവ് നല്‍കി വരുന്നുതായും മന്ത്രി ആർ.ബിന്ദു ശ്രദ്ധയില്‍പ്പെടുത്തി.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവളര്‍ച്ചയില്ലായ്മ, ബഹുവൈകല്യം മുതലായ ദിവ്യാംഗത്വമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ അവരില്‍ ഒരാള്‍ക്ക് 11.05.2023ലെ സ.ഉ(കൈ) 2/2023/സാ.നീ.വ നമ്പര്‍ ഉത്തരവ് പ്രകാരം ജോലി സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജോലി സംവരണം എന്ന വിഷയം വളരെ മാനുഷികമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തീവ്ര ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയടക്കം നടത്തി വരുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്ന കാര്യം ഇപ്പോള്‍ നിലവിലില്ലെന്നും അതിന്റെ നിയമപരമായ സാധ്യത പരിശോധിച്ചതിന് ശേഷം അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി ആർ.ബിന്ദു മറുപടി നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m