ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്‌.വി.ഭാട്ടി സുപ്രീം കോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്‌.വി. ഭാട്ടി നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും നാളെ സത്യപ്രതിജ്ഞ ചെയ്യും.

2014 ജനുവരി 23ന് അഡീഷണൽ ജഡ്ജിയായി ആണ് അലക്‌സാണ്ടർ തോമസ് ഹൈക്കോടതിയിൽ നിയമിതനായത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെങ്കട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group