ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നത് : മാർ റാഫേൽ തട്ടിൽ

എല്ലാവരെയും ചേർത്ത് നിർത്താനും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാത പിന്തുടരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിൽ.

നഷ്ടപ്പെട്ട കുഞ്ഞാടിനെ തേടിപ്പോകുന്ന യേശുവിന്റെ മാതൃക പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിലും ഭാരതത്തിലും വിദേശത്തുമുള്ള പുതുതലമുറയിലെ സീറോ മലബാർ സഭാ വിശ്വസികളുടെ അത്മീയ അഭ്യുന്നതിക്കായി പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ സ്വയംഭരണ സഭയുടെതലവനായി അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയായി, “താനൊരു കഴിവുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ദൈവം പുതിയൊരു ദൗത്യത്തിനായി തന്നെ വിളിച്ചിരിക്കുകയാണെന്നും പുതിയ ഉത്തരവാദിത്തം, വിനയപൂർവ്വം ഏറ്റെടുക്കുന്നുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് നിൽക്കുന്ന ഒരു സഭയാണ് തന്റെ സ്വപ്നമെന്നും” മാർ തട്ടിൽ പറഞ്ഞു.

വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടതുൾപ്പെടെ സഭയ്ക്കുള്ളിലെ നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം വിശ്വാസികൾക്ക് ഉറപ്പുനൽകി. “എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഞാൻ ചക്രവാളമായി കണക്കാക്കുന്നു. ഈ ചക്രവാളത്തിൽ നിന്ന് ഒരു പുതിയ സൂര്യൻ ഉദിക്കും.” അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group