കന്ധമാൽ രക്തസാക്ഷികളെ ആദരിക്കൽ ചടങ്ങ് മാറ്റിവെച്ചു

ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നു കന്ധമാൽ രക്തസാക്ഷികളെ അനുസ്മരിച്ച് നടത്താനിരുന്ന ചടങ്ങ് മാറ്റിവച്ചു. ഭരണകൂടത്തിന്റെയും പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടി മാറ്റിവയ്ക്കുകയാണെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ യുസിഎ ന്യൂസിനോട് പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുന്നതിനാൽ പരിപാടി നടത്താൻ ഇത് ഉചിതമായ സമയമല്ലായെന്നാണ് ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. 2008-ലെ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ 35 ദൈവദാസന്മാരെ ആദരിക്കുന്നതിനായി ജനുവരി 9-ന് റെയ്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതേസമയം വോട്ടെടുപ്പില്‍ ക്രൈസ്തവ വികാരം പ്രതിഫലമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിപാടി മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ധം ആണോയെന്ന സംശയവും ശക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group