വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികളെ ഫീസില്ലാതെ പഠിപ്പിക്കുമെന്ന് കണ്ണൂർ സർവകലാശാല

കണ്ണൂർ:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ വിദ്യാർത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കുന്നതിന് ഈ അധ്യയന വർഷം തന്നെ സീറ്റുകള്‍ അനുവദിക്കാൻ കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റ് യോഗം തീരുമാനിച്ചു പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം.

വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തില്‍ സർവകലാശാലാ ആസ്ഥാനത്ത് വച്ച്‌ ചേർന്ന യോഗത്തില്‍ യു ജി, പി ജി പ്രോഗ്രാമുകളില്‍ ഇതിനാവശ്യമായ സൂപ്പർ ന്യൂമററി സീറ്റുകള്‍ അനുവദിക്കുന്നതിനും തീരുമാനമായി.

സർവകലാശാലാ ക്യാമ്ബസുകളിലെയും കോളേജുകളിലെയും തെരഞ്ഞെടുക്കപ്പെട്ട യൂണിയനുകള്‍ക്ക് പുതിയ യൂണിയൻ ചാർജ് എടുക്കുന്നവരെ തുടരാൻ അനുമതി നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group