ഇന്ത്യന്‍ സമാധാന സേനയെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച്‌ യുഎന്‍

ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച്‌ യുഎന്‍.

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കാളികളാകാനായി ഇന്ത്യ വിട്ടുനല്‍കിയ സൈനികരാണ് ഇവര്‍. ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇന്നും പോരാട്ടം നടന്നിരുന്നു. ലെബനിനില്‍ നിന്ന് ഹിസ്ബുള്ള നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി, ഇസ്രയേല്‍ സേന ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച്‌ പ്രത്യാക്രമണം നടത്തി.

ഹമാസിനൊപ്പം പോരാട്ടത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സമ്പൂര്‍ണ്ണ സൈനിക വിന്യാസം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിന്റെ അതിര്‍ത്തിക്ക് സമീപം വരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group