കെസിബിസി സമ്മേളനം ആഗസ്‌റ്റ് 5 മുതൽ

കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2024 ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസിൽ വച്ച് നടക്കും.

‘കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം – വെല്ലുവിളികളും വാഗ്ദാനങ്ങളും ഉപായങ്ങളും’ എന്ന വിഷയത്തെ സംബന്ധിച്ച് തൃശ്ശൂർ മേരി മാതാ സെമിനാരി അധ്യാപകരായ റവ. ഡോ. സൈജോ തൈക്കാട്ടിലും, റവ. ഡോ. സജി കണയങ്കൽ സി.എസ്.റ്റി.യും പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ആശംസ അർപ്പിക്കും. ദെവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ സ്വാഗതം ആശംസിക്കും. ബിഷപ് മാർ തോമസ് തറയിൽ, ശ്രീ ജോസഫ് ജൂഡ്, റവ. ഡോ. സിസ്റ്റർ ആർദ്ര എന്നിവർ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

കത്തോലിക്കാ സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജർ സെമിനാരികളിലെ റെക്ട‌ർമാരും ദൈവശാസ്ത്ര പ്രഫസർമാരും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തിൽ സംബന്ധിക്കും.

തുടർന്ന് വൈകിട്ട് 5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. വയനാട് ജില്ലയിലെ മേപ്പാടി മേഖലയിൽ ചൂരൽമലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉൾപ്പടെ അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. മാത്യു കക്കാട്ടുപള്ളി ആണ് ധ്യാനം നയിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group