ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ Red Ribbon-Anti-Drugs Campaign’24 ന് തുടക്കമായി.
ജൂൺ ഒന്ന് മുതൽ മേഖല – യൂണിറ്റ് തലങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് കെ.സി.വൈ.എം മാനന്തവാടി രൂപത നേതൃത്വം.
മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതിയുമായി ചേർന്ന് കെസിവൈഎം നടത്തുന്ന റെഡ് റിബൺ ആന്റി ഡ്രഗ്സ് ക്യാമ്പയിനിൽ ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. ലഹരിയെന്ന വിപത്തിനെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയാണ് കെ.സി.വൈ.എം ഇതിലൂടെ ലക്ഷ്യമിടുന്നത്.
കെസിവൈഎം മാനന്തവാടി രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാതടത്തിലിൽ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ്, ഡെലിസ് സൈമൺ, ട്രഷറർ ജോബിൻ ജോയ്, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്എച്ച്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല -യൂണിറ്റ് ഭാരവാഹികൾ, എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group