കുരിശുപള്ളിക്ക് നേരെ ആക്രമണo: പ്രതിഷേധവുമായി തീര്‍ത്ഥകേന്ദ്രം

പാവറട്ടി കോലുക്കല്‍ പാലം കുരിശുപള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ത്ഥകേന്ദ്രം പ്രതിഷേധം രേഖപ്പെടുത്തി.

പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ത്ഥകേന്ദ്രത്തിന് കീഴിലുള്ള സെന്‍റ് ജോസഫ് കുരിശുപള്ളിയുടെ മുന്‍വശത്തെ ഗ്ളാസുകള്‍ പൊട്ടിച്ച നിലയിലും മെഴുകുതിരി സ്റ്റാന്‍ഡ് മറിച്ചിട്ട നിലയിലുമായിരുന്നു. ഇന്നലെ രാവിലെ ആണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന യോഗം റെക്ടര്‍ ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ ഉദ്ഘാടനം ചെയ്തു . ട്രസ്റ്റി കെ. ജെ. തോംസണ്‍, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡന്‍റ് സേവിയര്‍ അറക്കല്‍, ജോസഫ് ബെന്നി, പി.ആര്‍.ഒ. റാഫി നിലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group