കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ സംഘടിപ്പിച്ച തിരുവചന എഴുത്തുമത്സര വിജയികളെ പ്രഖ്യാപിച്ചു. കരിങ്കുന്നം യൂണിറ്റിലെ നനയാമരുതുങ്കൽ ജിൻസി ലിജോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മകുടാലയം യൂണിറ്റിലെ പാറശ്ശേരിൽ ലൈലാമ്മ ജോമോൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കൈപ്പുഴ യൂണിറ്റിലെ മോളിക്കുട്ടി സജി ചാമക്കാലായിൽ, പെരിക്കല്ലൂർ യൂണിറ്റിലെ ജോൺസി ബിജു മാവേലിപുത്തൻപുരയിൽ എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു. നാലും അഞ്ചും സ്ഥാനങ്ങൾ മ്രാല യൂണിറ്റിലെ ഷിൻസി നിമ്മിച്ചൻ വടക്കാഞ്ചേരിയും കിടങ്ങൂർ യൂണിറ്റിലെ ഡോണ മാത്യു വലിയവീട്ടിലും കരസ്ഥമാക്കി.

ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തുമത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m