കടക്കെണിയിൽ കേരളം: വീണ്ടും 1300 കോ​ടി കൂ​ടി കടമെടുക്കും

കേരളo വീ​​​ണ്ടും 1300 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ ഓ​​​ണ​​​ക്കാ​​​ല​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​ഗ​​​സ്റ്റി​​​ൽ മാ​​​ത്രം ക​​​ട​​​മെ​​​ടു​​​ത്ത തു​​​ക 6300 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

ഓ​​​ണ​​​ക്കാ​​​ല​​​ത്തി​​​നു ശേ​​​ഷം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പളം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് 1300 കോ​​​ടി കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തി​​​ലെ ശ​​​മ്പളം ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പു വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നി​​​ല്ല. ഓ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ശ​​​മ്പ​​​ള വി​​​ത​​​ര​​​ണം. നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള 200 കോ​​​ടി രൂ​​​പ ഇ​​​നി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. ബാ​​​ങ്ക് ക​​​ണ്‍​സോ​​​ർ​​​ഷ്യം സ​​​ഹാ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​തു​​​ക​​​യും 26ന​​​കം കൊ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ല. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 2,000 കോ​​​ടി രൂ​​​പ​​​യും ഓ​​​ഗ​​​സ്റ്റ് 16ന് 1,000 ​​​കോ​​​ടി​​​യും ഓ​​​ഗ​​​സ്റ്റ് 22ന് 2,000 ​​​കോ​​​ടി രൂ​​​പ​​​യും ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

ഓ​​​ഗ​​​സ്റ്റ് 29ന് ​​​വീ​​​ണ്ടും 1300 കോ​​​ടി കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കും. അ​​​ടു​​​ത്ത 29ന് 1300 ​​​കോ​​​ടി​​​യു​​​ടെ ക​​​ടം കൂ​​​ടി ല​​​ഭി​​​ക്കു​​​മ്പോൾ, സം​​​സ്ഥാ​​​നം ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ ക​​​ട​​​മെ​​​ടു​​​ത്ത തു​​​ക 19,800 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​രും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group