‘പരിശുദ്ധാത്മാവിന്റെ അപ്പോസ്തോല’ എന്നറിയപ്പെടുന്ന സന്യാസിനി വിശുദ്ധ പദവിയിലേക്ക്

‘പരിശുദ്ധാത്മാവിൻ്റെ അപ്പോസ്തോല’ എന്നറിയപ്പെടുന്ന സന്യാസിനി, വാഴ്ത്തപ്പെട്ട എലീന ഗുവേര വിശുദ്ധ പദവിയിലേക്ക്.

വാഴ്ത്തപ്പെട്ട എലീന ഗുവേരയുടെ മധ്യസ്ഥതയ്ക്ക് കാരണമായ അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി.

ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വി. ജെമ്മ ഗൽഗാനിയുടെ അധ്യാപികയുമായ എലീന ഗുവേര (1835- 1914) അവളുടെ ആത്മീയ രചനകൾക്കും പരിശുദ്ധാത്മാവിനോടുള്ള അവളുടെ തീക്ഷ്ണമായ ഭക്തിക്കും പേരുകേട്ട വ്യക്തിയാണ്. 1882-ൽ സഭ അംഗീകരിച്ച ഒരു സന്യാസിനീ സമൂഹമായ ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട എലേന. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1959-ൽ എലേനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോൾ, ‘പരിശുദ്ധാത്മാവിൻ്റെ ആധുനികകാല അപ്പോസ്തല’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m