കെ പി യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്.

അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്.

കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയ നടക്കുകയാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m