കെഎ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്നു

കൊച്ചി : കെ-സ്വി​ഫ്റ്റി​ന് വേണ്ടി കെഎ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. വ​​​രു​​​മാ​​​നം നേ​​​ടി​​​ക്കൊണ്ടിരു​​​ന്ന ഈ ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കെ – ​​​സ്വി​​​ഫ്റ്റി​​​ന് കൈ​​​മാ​​​റിക്കൊണ്ടിരി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ത് പൂ​​​ർ​​​ണ​​​മാ​​​യി കെ – ​​​സ്വി​​​ഫ്റ്റി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കെഎ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘ ദൂ​​​ര ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്നു മു​​​ത​​​ൽ കെ – ​​​സ്വി​​​ഫ്റ്റി​​​ന്‍റെ https //online Ksrtc swift.com എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് ബു​​ക്കിം​​ഗ് ന​​ട​​ത്തേ​​ണ്ട​​ത്.

ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ക​​​യോ 2016-ന് ​​​ശേ​​​ഷം ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. കെ – ​​​സ്വി​​​ഫ്റ്റ് എ​​​ന്ന സ്വ​​​ത​​​ന്ത്ര ക​​​മ്പനി രൂ​​​പീ​​​ക​​​രി​​​ച്ച ശേ​​​ഷം, കെഎ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ കെ – ​​​സ്വി​​​ഫ്റ്റി​​​ന് കൈ​​​മാ​​​റി കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പെ​​​ർ​​​മി​​​റ്റും സ​​​ർ​​​വീ​​​സു​​​ക​​​ളും മാ​​​ത്ര​​​മ​​​ല്ല വ​​​ർ​​​ക്ക് ഷോ​​​പ്പ് സേ​​​വ​​​ന​​​ങ്ങ​​​ളും ഡീ​​​സ​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ​​​താ​​​ണ്. കെ-​​​സ്വി​​​ഫ്റ്റി​​​ന്‍റെ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ദൂ​​​ര​​​ത്തി​​​ന് കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ട​​​ക​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ല്കി​​​ക്കൊണ്ടിരി​​​ക്കു​​​യാ​​​ണ്. ബ​​​സു​​​ക​​​ളു​​​ടെ നി​​​ല​​​വാ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് മൂ​​​ന്ന് സ്റ്റേ​​​ജു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ട​​​ക നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കെ – ​​​സ്വി​​​ഫ്റ്റി​​​ന് ല​​​ഭി​​​ക്കു​​​ന്ന ക​​​ള​​​ക്‌​​​ഷ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ അ​​​ട​​​യ്ക്കും. സ​​​ർ​​​വീ​​​സി​​​ന്‍റെ ലാ​​​ഭ​​​ന​​​ഷ്ട​​​ങ്ങ​​​ൾ കെ- ​​​സ്വി​​​ഫ്റ്റി​​​ന് ബാ​​​ധ​​​ക​​​മ​​​ല്ല. കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ട​​​ക കൃ​​​ത്യ​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽനി​​​ന്ന് വാ​​​ങ്ങു​​​ക​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ നി​​​ല​​​നി​​​ല്പി​​​നുത​​​ന്നെ ഭീ​​​ഷ​​​ണി​​​യാ​​​യി ക​​​ഴി​​​ഞ്ഞി​​​രി​​​ക്ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നി​​​ല​​​പാ​​​ട് എ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫോ​​​റം ഫോ​​​ർ ജ​​​സ്റ്റീസ് ആ​​​രോ​​​പി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group