ജൂബിലി നിറവിൽ മാ​ര്‍ ജോസഫ് പ​ള്ളി​ക്കാ​പ​റ​മ്പിൽ

രൂപതാംഗങ്ങൾ മുഴുവൻ അ​ധ​ര​ങ്ങ​ള്‍​കൊ​ണ്ടു സ്‌​തോ​ത്രം ആ​ല​പി​ച്ച് ഒ​രു മ​ന​സോ​ടെ ഒ​ന്നു​ചേ​ര്‍​ന്ന് പാ​ലാ രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.ആ​ശം​സ​ക​ളും പ്രാ​ര്‍​ത്ഥ​ന​ക​ളു​മാ​യി മെ​ത്രാ​ന്‍​മാ​രും വൈ​ദി​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ജ​ഗ​ണ​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണം ജ​ന​നി​ബി​ഡ​മാ​യി മാ​റി.

മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന്‍റെ ക​രു​ത​ലും ത​ലോ​ട​ലും സ്‌​നേ​ഹ​വും അ​നു​ഭ​വി​ച്ച​വ​രു​ടെ സാ​ന്നി​ധ്യ​മാ​ണ് സ്‌​നേ​ഹാ​ദ​ര​വി​ന് മാ​റ്റു​കൂ​ട്ടി​യ​ത്.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​ നി​റ​വി​ല്‍ നി​റ​പു​ഞ്ചി​രി​യു​മാ​യി നി​ല്ക്കു​ന്ന മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി, സീ​റോ മ​ല​ങ്ക​ര​സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ബാ​വ എ​ന്നി​വ​രു​ടെ സാ​നിധ്യ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് കൊ​ച്ചേ​രി, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​രും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും മെ​ത്രാ​ന്‍​മാ​രും സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന ദൈ​വ​സ​ന്നി​ധി​യി​ലേ​യ്ക്കു​ള്ള പ​രി​മ​ള​ധൂ​പ​മാ​യി ഉ​യ​ര്‍​ന്നു. രൂ​പ​ത​യി​ലെ നൂ​റു​ക​ണ​ക്കി​നു വൈ​ദി​ക​രും വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി ഭ​ക്തി​യോ​ടെ അ​ണി​നി​ര​ന്നു.

ക​ര്‍​ത്താ​വേ, ന​ന്ദി പ്ര​കാ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം അ​ത്ര​വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ് അ​ങ്ങ് എ​നി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന പ്രാ​ര്‍​ത്ഥ​ന​യോ​ടെ​യാ​ണ് മാ​ര്‍ പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ സ്‌​തോ​ത്ര​ബ​ലി ആ​രം​ഭി​ച്ച​ത്.

ദൈ​വ​ത്തി​ന് പൂ​ര്‍​ണ​മാ​യും വി​ട്ടു​കൊ​ടു​ത്ത പ​രി​ശു​ദ്ധ അ​മ്മ​യെ പോ​ലെ ദൈ​വ​ത്തി​നു സ​മ​ര്‍​പ്പി​ച്ച പു​രോ​ഹി​ത​ശ്രേ​ഷ്ഠ​നാ​ണ് മാ​ര്‍ പ​ള്ളി​ക്ക​ാപ​റ​മ്പി​ലെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വ​ച​ന​സ​ന്ദേ​ശ​ത്തി​ല്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group