തിരുവനന്തപുരം: റെസ്റ്ററന്റുകളുമായി സഹകരിക്കാനൊരുങ്ങി കെഎസ്‌ആർടിസി. ദീർഘദൂര ബസുകള്‍ക്കാണ് ഈ പുതിയ സംവിധാനം നിലവില്‍ വരുന്നത്.
കെഎസ്‌ആർടിസി ദീർഘദൂര ബസ് സർവീസുകളില്‍ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്‍റുകളില്‍ നിന്ന് കോര്‍പ്പറേഷൻ താത്പര്യപത്രവും ക്ഷണിച്ചു.
സംസ്ഥാനത്തിന്‍റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്‌ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീർഘദൂര ബസ് സർവീസുകളില്‍ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്‍റുകളില്‍ നിന്നാണ് കെഎസ്‌ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.
പ്രധാന നിബന്ധനകള്‍…
1. ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.
2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം
3. ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം
4. ബസ് പാർക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എസ്റ്റേറ്റ് ഓഫീസർ, ചീഫ് ഓഫീസ്, കെഎസ്‌ആർടിസി
Phone Number 0471-2471011-232 Email ID [email protected].
ആവശ്യമായ രേഖകള്‍ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുൻപായി കെഎസ്‌ആർടിസി ട്രാൻസ്‌പോർട്ട് ഭവനിലെ തപാല്‍ വിഭാഗത്തില്‍ സമർപ്പിക്കേണ്ടതാണ്. യോഗ്യതാമാനദണ്ഡം, നിബന്ധനകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി www.keralartc.com/tenders/misc എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m