“ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്താവശ്യത്തിനും കൂടെയുണ്ട്”; വിദ്യാര്‍ത്ഥികള്‍ക്ക് ‘പൊലീസ് മാമന്മാരുടെ’ ആശംസ

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുമ്ബോള്‍ വിദ്യാർത്ഥികള്‍ക്ക് ആശംസകളുമായി കേരള പൊലീസ്.

ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിക്കുന്നുണ്ട്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്ബറില്‍ വിളിയ്ക്കാം. അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്ബോള്‍ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച്‌ കടക്കുക. മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക… എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ഓർമ്മപ്പെടുത്തലുകള്‍.

അതേസമയം, സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group