ലക്ഷങ്ങളുടെ ലഹരി മരുന്നുമായി യുവാക്കള്‍ പിടിയിൽ

തൃശൂരിൽ ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരെയും പിടികൂടിയത്.

പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസ് പ്രതിയാണ് വിഷ്ണുവെന്നും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്‍പന നടത്താനാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group