'ലെയ്സ്' ചിപ്സില്‍ ഗുണനിലവാരമില്ലാത്ത പാല്‍ ചേരുവകള്‍; മരണം വരെ സംഭവിക്കാം; മുന്നറിയിപ്പ് നല്‍കി യുഎ
'ലെയ്സ്' ചിപ്സില്‍ ഗുണനിലവാരമില്ലാത്ത പാല്‍ ചേരുവകള്‍; മരണം വരെ സംഭവിക്കാം; മുന്നറിയിപ്പ് നല്‍കി യുഎസ് എഫ്ഡിഎ
ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിനെ ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
ചിപ്സില്‍ അംഗീകാരമില്ലാത്ത പാല്‍ ചേരുവകള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിസംബറില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതാണിപ്പോള്‍ ചിപ്സിന്റെ ഉപഭോഗം മരണത്തിനുവരെ കാരണമായേക്കാവുന്ന ക്ലാസ്-1 വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.
13 ഔണ്‍സിന്റെ 63,000 പാക്കറ്റുകളടങ്ങിയ ബാച്ചിലാണ് അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചേരുവകള്‍ ജീവൻ വരെ അപകടത്തിലാക്കാവുന്ന അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍. സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ട ലെയ്സ് പൊട്ടറ്റോ ചിപ്സ് പാക്കറ്റുകള്‍ വാഷിംങ്ടണിലും ഒറിഗോണിലും വിതരണം ചെയ്തിട്ടുണ്ട്. റീകാള്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഈ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്തു.
ലെയ്സ് ചിപ്സില്‍ അടങ്ങിയിരിക്കുന്ന ഗുണനിലവാരമില്ലാത്ത പാല്‍ ചേരുവകള്‍ പലതരത്തിലുള്ള അലർജിക്കും ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും കരണമാകാമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻപറഞ്ഞു. ശ്വാസം മുട്ടല്‍, ഛർദ്ദി, ശ്വാസതടസം, ചുണ്ട്, നാവ്, തൊണ്ട എന്നിവിടങ്ങളില്‍ വീക്കം, ചൊറിച്ചില്‍ എന്നീ പ്രാരംഭ ലക്ഷണങ്ങള്‍ പിന്നീട് ജീവൻ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m